തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയെ തെരുവുനായ കടിച്ചുകൊന്നു.  84 വയസുള്ള കാര്‍ത്ത്യായിനിയാണ് മരിച്ചത്. മാനസിക വെല്ലുവിളിയുള്ള അറുപതുകാരന്‍ മകനെയും നായ കടിച്ചു. വീടിനകത്ത് കയറി നായ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ്  സംഭവം.  കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 

മുഖവും ശരീരമാസകലവും കടിച്ച് മുറിച്ച നിലയിലാണ്. മുഖം വികൃതമായ അവസ്ഥയിലാണ്.  രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. ആറരയോടെ സമീപത്തുള്ള  ഇവരുടെ മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന്  മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, നായ വേറെ ആളുകളേയും വളര്‍ത്ത് നായക്കളേയും കടിച്ചിട്ടുണ്ട്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍  പരിഭ്രാന്തിയിലാണ്

ENGLISH SUMMARY:

A shocking stray dog attack has been reported from Erumapetty in Thrissur district, where an 84-year-old bedridden woman, Karthyayani, was brutally killed after a stray dog entered her house and attacked her while she was lying on her bed. The victim had been bedridden for two years following a fracture caused by a fall. Her 60-year-old son, who has a mental disability, was also bitten by the dog during the incident. The attack reportedly occurred around 6 pm, and locals noticed the incident when the son went to feed his mother later in the evening. The woman suffered severe bite injuries across her body and face. Locals and the police rushed her to the medical college hospital, but she succumbed to her injuries. The dog has reportedly attacked other people and pet dogs in the area as well, and authorities have not yet managed to capture it. The incident has triggered panic among residents in the locality.