samovar-HD-THUMP

ഹോട്ടലുകളില്‍ വെള്ളവും പാലും സദാസമയം വെട്ടിത്തിളയ്ക്കുന്ന സമോവര്‍ ചായ, ഗ്യാസ് പ്രതിസന്ധി കാരണം മുടങ്ങും. എപ്പോഴും പാചകവാതകം വേണ്ട ഇനമാണ് സമോവര്‍ ചായയും കാപ്പിയും.

സമോവര്‍ ചായയ്ക്കും കാപ്പിയ്ക്കും കേരളത്തില്‍ ആരാധകര്‍ ഏറെയുണ്ട്. രാവിലെ ആറിന് തുടങ്ങുന്ന ഒരു ഹോട്ടലാണെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പേ തീ കത്തിക്കണം. സമോവറില്‍ വെള്ളം തിളച്ചു മറിയണം. തൊട്ടടുത്ത പാത്രത്തില്‍ പാലും ചൂടായി കൊണ്ടിരിക്കണം. ഇങ്ങനെ, തിളച്ചുമറിയുന്ന പാലും വെള്ളവും ചേര്‍ന്നാല്‍ ഉഷാര്‍ ചായയായി. ഇത് ഒരിക്കല്‍ കുടിച്ചവര്‍ പിന്നെ സമോവര്‍ ഉണ്ടോയെന്ന് ഉറപ്പുംവരുത്തും. കേരളത്തില്‍ ഒട്ടുമിക്ക ഇടങ്ങളിലും ഇതു കാണാം. അത്, തട്ടുക്കടയാണെങ്കിലും ഹോട്ടലാണെങ്കിലും. നല്ല തോതില്‍ പാചകവാതകം വേണം. പതിനഞ്ചു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഈ പാത്രത്തിനു ചുവട്ടില്‍ പാചകവാതകം വേണം. യുദ്ധം കെടുത്തുന്നത് സമോവറിന്‍റെ ചുവട്ടിലെ തീ കൂടിയാണ്. പാചകവാതകത്തിനു നിയന്ത്രണം വന്നതോടെ സമോവര്‍ തല്‍ക്കാലത്തേയ്ക്കു ഓഫാക്കും.

ചായ സംസ്കാരം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന കാലമാണ്. ചെറിയ സംരംഭങ്ങളായി ചായക്കടകള്‍ വഴിനീളെ കാണാം. യുദ്ധവും തീര്‍ന്ന് പാചകവാതക ക്ഷാമം മറിക്കടക്കണമെങ്കില്‍ ഏറെ ദിവസമെടുക്കുമെന്നാണ് സൂചന. അതുക്കൊണ്ടുതന്നെ, ഹോട്ടലുകളും ചായക്കടകളും കുടുങ്ങിയ അവസ്ഥയാണ്.

ENGLISH SUMMARY:

Samovar tea and coffee, popular in Kerala hotels and stalls, face disruption due to the gas crisis. This essential beverage, requiring continuous gas for boiling water and milk, is a staple for many establishments, leading to significant operational challenges.