മഴയൊഴിഞ്ഞതോടെ ചൂടില്‍ വലഞ്ഞ് കേരളം. പുനലൂരും കോട്ടയത്തും പകല്‍താപനില 35 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നു. വരുന്ന ഏതാനും ദിവസം കൂടി സംസ്ഥാനത്ത് ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബറില്‍ പരക്കെ മഴകിട്ടേണ്ടതാണ് . എന്നാല്‍ സംസ്ഥാനത്തെവിടെയും ഏതാനും ദിവസമായി കാര്യമായ മഴയില്ല. മേഘങ്ങളൊഴിഞ്ഞതോടെ ചൂട് കുത്തനെ കൂടി.
പുനലൂരില്‍ 35.2, കോട്ടയത്ത് 35 ഡിഗ്രി സെല്‍സ്യസ് വീതം പകല്‍ താപനില രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ 34 ഡിഗ്രി സെല്‍സ്യസിലേക്കും ചൂട് ഉയര്‍ന്നിട്ടുണ്ട്. മേഘാവരണം ഇല്ലാത്തതിനാല്‍ സൂര്യരശ്മികള്‍ നേരിട്ട് കേരളത്തിലേക്ക് പതിക്കുകയാണ്. സെപ്റ്റംബര്‍ 23 ന് സൂര്യന്‍ ഭൂമധ്യരേഖക്ക് മുകളിലെത്തും. സൂര്യന്‍ സംസ്ഥാനത്തിന് മുകളില്‍ നില്‍ക്കുന്നതും യുവി വികിരണവും താപനിലയും വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടിയായപ്പോള്‍ ചൂട് അസഹനീയമായ നിലയിലാണ്. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷത്തില്‍ 25 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബറിലും മഴ ശക്തമാകാന്‍ഇടയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.