**EDS: THIRD PARTY IMAGE** In this screengrab from a video posted on March 11, 2026, Prime Minister Narendra Modi addresses the gathering during the Golden Jubilee Sammelan of Akhila Kerala Dheevara Sabha, in Kochi, Kerala. (@NarendraModi/YT via PTI Photo)(PTI03_11_2026_000108B)

പ്രളയകാലത്ത് ജനങ്ങളെ രക്ഷിച്ചവരാണെന്ന് മല്‍സ്യത്തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചുവെന്നും 1400 കോടി രൂപ നീക്കിവച്ചുവെന്നുമടക്കം പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് ധീവരസഭ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി സംസാരിച്ചത്. കടലിന്‍റെ മക്കള്‍ക്ക് നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞായിരുന്നു തുടക്കം. കേരളയെന്നത് കേരളം എന്നാക്കി മാറ്റിയത് എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും മോദി അഭിമാനം കൊണ്ടു.‌ കേരളത്തില്‍ 7000 ബോട്ടുകളില്‍ സുരക്ഷ സംവിധാനമൊരുക്കിയെന്നും മുതലപ്പൊഴി നവീകരിക്കാന്‍ 177 കോടി ചെലവിട്ടുവെന്നും മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളി സമുദായം എക്കാലവും ജാഗരൂകരായിരുന്നുവെന്നും മോദി പറഞ്ഞു.  

കൊച്ചി സാമൂഹിക പരിഷ്കരണത്തിന്‍റെ മണ്ണാണെന്ന് പറഞ്ഞ മോദി പണ്ഡിറ്റ് കറുപ്പനെയും മാതാ അമൃതാനന്ദമയിയെയും സ്മരിച്ചു. നിസ്വാര്‍ഥ സേവനത്തിന്‍റെ ഉദാഹരണമാണ് മാതാ അമൃതാനന്ദമയിയുടെ ജീവിതമെന്നും അവര്‍ക്ക് തന്നോടുള്ള സ്നേഹം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

During his visit to Kochi on March 11, 2026, Prime Minister Narendra Modi addressed the Dheevara Sabha's Golden Jubilee celebrations. He lauded Kerala's fishermen for their heroic rescue efforts during the floods and highlighted the central government's initiatives, including the dedicated Fisheries Ministry and a ₹1400 crore allocation for the community. PM Modi also credited the NDA government for officially renaming 'Keralaye' to 'Kerala' and emphasized infrastructure projects like the ₹177 crore Muthalapozhi renovation. He also paid tributes to social reformers like Pandit Karuppan and Mata Amritanandamayi during his speech.