സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിര ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണിതെന്നും തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണെന്നും ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാന്‍ പ്രണയിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും പറഞ്ഞ മന്ത്രി വട്ട് മൂത്താൽ ആരും പരാതിപ്പെടുമെന്നും എനിക്കും വേണമെങ്കിൽ പരാതിപ്പെടാമെന്നും പറഞ്ഞു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ശ്രീലേഖ തീർക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
താനൊരു മികച്ച പൊതുപ്രവർത്തകനാണ്. ഞാന്‍ അഴിമതിക്കാരനെന്ന് ആരും പറയില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ലെന്നും അവർക്ക് തന്നെക്കുറിച്ച് അറിയാമെന്നും മന്ത്രി പറഞ്ഞു. വീട്ടിലെ കാര്യം പറയണ്ടാ എന്നു കരുതിയതാണെന്നും പക്ഷേ തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും പറഞ്ഞ മന്ത്രി തന്റെ ശത്രുക്കള്‍ വീട്ടില്‍ നിന്നാണെന്നും പറഞ്ഞു
മാങ്കൂട്ടത്തിലിനും ഗണേഷിന്റെ പരിഹാസം. അദ്ദേഹം ഒാരോദിവസവും യോഗ്യത തെളിയിക്കുകയല്ലേ. ഇനി ആരൊക്കെ വരുമെന്ന് അറിയില്ലല്ലോയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരായ ഭാര്യയുടെ പരാതി ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. പിങ്ക് പൊലീസ് കൊട്ടാരക്കരയിലെ വീട്ടിലെത്തിയോ എന്ന് മന്ത്രി മറുപടി പറയണം. 112 എന്ന ടോൾ ഫ്രീ നമ്പറിൽ ആരാണ് വിളിച്ചതെന്നും എസ്.പി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു.