ബേക്കറിയിലെ നാല്‍പതു വനിതാ ജീവനക്കാര്‍ക്ക് ഉടമ ഒരു സര്‍പ്രൈസ് കൊടുത്തു. വനിതാദിനം പ്രമാണിച്ചായിരുന്നു ആ സര്‍പ്രൈസ് !. തൃശൂരില്‍ നിന്ന് ആ സര്‍പ്രൈസിന്‍റെ കഥ കാണാം.
തൃശൂര്‍ മാംഗോ ബേക്കറിയിലെ ജീവനക്കാരായ നാല്‍പതു വനിതകളോടും ഉടമ കിരണ്‍ പറഞ്ഞു. 'നമ്മുക്ക് കോഴിക്കോട് വണ്‍ഡേ ടൂര്‍ പോകാം. രാവിലെ ബസില്‍ യാത്ര പുറപ്പെട്ടു. പലരും ചോദിച്ചപ്പോള്‍ കൊച്ചിയില്‍ കറങ്ങിയ ശേഷം കോഴിക്കോട് പോകാമെന്ന് പറഞ്ഞു. ബസ് നേരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെന്നപ്പോഴായിരുന്നു വനിതാ ജീവനക്കാര്‍ ആ സര്‍പ്രൈസ് അറിയുന്നത്. നെടുമ്പാശേരിയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് വിമാനത്തില്‍ യാത്ര. നാല്‍പതു വനിതാ ജീവനക്കാര്‍ക്കും ആദ്യത്തെ വിമാനയാത്ര.
മുന്നൂ ലക്ഷം രൂപയോളം യാത്രയ്ക്കായി ചെലവിട്ടു.. വനിതാ ജീവനക്കാരുടെ സൗകര്യാര്‍ഥം ജോലി സമയവും അവര്‍ക്ക് സൗകര്യമായി ക്രമീകരിച്ചു. വീട്ടിലെ ജോലി കഴിഞ്ഞ് ഒന്‍പതരയ്ക്ക് എത്താന്‍ പാകത്തിലാണ് ഡ്യൂട്ടി സമയം. വനിതകളുടെ സൗകര്യത്തിനും ക്ഷേമത്തിനും ഇവിടെ മുന്‍ഗണന നല്‍കുന്നുമുണ്ട്.