തൃശൂരിലെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളിയുടെ പാരമ്പര്യത്തിലൂടെ വളര്‍ന്ന് കേരളത്തിന്‍റെ ശ്രദ്ധനേടിയ ബ്രാന്‍ഡാണ് ‘രാംസണ്‍സ് ദോത്തീസ്’. 80 വര്‍ഷത്തിന്‍റെ പാരമ്പര്യമുണ്ട് ഈ ബിസിനസ് സംരംഭത്തിന്. ഇക്കുറി, ഓണവിപണിയില്‍ മുണ്ടും ദാവണിയും ഷര്‍ട്ടും തുടങ്ങി സകലതും പുതുമകളോടെ അവതരിപ്പിക്കുകയാണ് 'രാംസണ്‍സ് ദോത്തീസ്'.

1945 ല്‍ തുടങ്ങിയ സംരംഭം രാംസണ്‍സ് എന്ന ബ്രാന്‍ഡില്‍ മലയാളികളുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. നെയ്ത്തുകാരനായിരുന്ന പി.വി.രാമസ്വാമി ചെട്ടിയാരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിന്‍റെ തുടക്കം. പിന്നെ, രണ്ടു തലമുറകള്‍ ഈ സംരംഭത്തെ പൊന്നുപോലെ കാത്തുസംരക്ഷിച്ചു. വടക്കന്‍ കേരളത്തിലായിരുന്നു കൂടുതല്‍ തിളങ്ങിയത്. പിന്നെ സംസ്ഥാനമൊട്ടുക്കും തലയെടുപ്പുള്ള ബ്രാന്‍ഡായി മാറി. 

കസവുമുണ്ടു സെറ്റ് മുണ്ടും ധാവണിയും സാരിയുമെല്ലാം പുത്തന്‍ ലുക്കില്‍ അവതരിപ്പിച്ചു. പുത്തന്‍ തലമുറയ്ക്കു ഏറ്റവും ആകര്‍ഷകമായി ഇണങ്ങുംവിധമായിരുന്നു എല്ലാ ഉല്‍പന്നങ്ങളുടേയും രൂപകല്‍പന. ഇക്കുറി, ഓണവിപണിയില്‍ രാംസണ്‍സ് ഉല്‍പന്നങ്ങള്‍ തിളക്കമുള്ളതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു പറയുന്നു രാംസണ്‍സ് മാനേജിങ് പാര്‍ട്ണര്‍ പ്രവീണ്‍കുമാര്‍. നടന്‍ മോഹന്‍ലാലാണ് ബ്രാന്‍ഡ് അംബാസിഡര്‍. 

പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് രാംസണ്‍സ് ധോത്തീസിന്‍റെ വളര്‍ച്ച. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല. അതുക്കൊണ്ടുതന്നെയാണ്, ഉപഭോക്താക്കളുടെ വിശ്വസ്ത ബ്രാന്‍ഡായി വളര്‍ന്നതും. 

ENGLISH SUMMARY:

Ramsons Dhotis showcases its traditional yet modern Onam collection, originating from the renowned weaving village of Kuthampully, Kerala. This brand, with 80 years of heritage, is set to make a mark on the Onam market with its newly designed mundu, dhavani, and shirts.