കുന്നംകുളം കസ്റ്റഡി മര്‍ദനക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കാന്‍ പരാതിക്കാര്‍ ഹൈക്കോടതിയിലേക്ക്. മേലുദ്യോഗസ്ഥര്‍ ഈ ആവശ്യം അവഗണിച്ചതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കാരണം.
നാടിനെ ഞെട്ടിച്ച മര്‍ദനമായിരുന്നു കുന്നംകുളം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ നടന്നത്. എസ്.ഐ. ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായ സുജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു മര്‍ദനം. പൊലീസ് സ്റ്റേഷനിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയത് ആറു മാസത്തിനു ശേഷം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ കോലാഹലമായി. വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള നാലു ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തു. ഇപ്പോഴും ഇവര്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. പക്ഷേ, സര്‍വീസില്‍ നിന്ന് നീക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെതന്നെ ശിക്ഷാനടപടി സ്വീകരിച്ചിരുന്നു. ഒരു കുറ്റത്തിനു രണ്ടു ശിക്ഷ പറ്റില്ലെന്ന നിയമപ്രശ്നമാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ്, ഹൈക്കോടതിയെ സമീപിക്കുന്ന