ലോകത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് കൊളോറെക്ടൽ കാൻസർ അഥവാ വന്‍കുടല്‍ കാന്‍സര്‍. മാറുന്ന ജീവിതശൈലി, വ്യായാമക്കുറവ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം ഇവയെല്ലാം വന്‍കുടല്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വയറുവേദന, മലത്തിൽ രക്തം കാണപ്പെടുക, അനിയന്ത്രിതമായി ശരീരഭാരം നഷ്ടപ്പെടുക എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പാരമ്പര്യവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ തിരിച്ചറിയാനായാല്‍ പൂര്‍ണമായും ചികില്‍സിച്ചുഭേതമാക്കാനാകുന്ന രോഗമാണ് വന്‍കുടലിലെ കാന്‍സര്‍. അതിനായി 45 വയസുമുതല്‍ തന്നെ കൊളോണോസ്കോപ്പി പോലുളള സ്ക്രീനിങ് പരിശോധനകള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ഇന്ന് ചെറുപ്പക്കാര്‍ക്കിടിയിലും വന്‍കുടല്‍ കാന്‍സര്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുക. ഇന്ന് വന്‍കുടല്‍ കാന്‍സറിനെ കുറിച്ച് സംസാരിക്കുന്നത് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി തലവന്‍ ഡോ. സുജിത്ത് ഫിലിപ്പ് ആണ്. അഭിമുഖം കാണാം.

 

ENGLISH SUMMARY:

Colorectal cancer, also known as colon cancer, is one of the most frequently reported cancers globally, with factors like changing lifestyles, lack of exercise, and excessive consumption of processed foods increasing its risk. Early detection through screening tests like colonoscopy, especially from the age of 45, is crucial for complete treatment and recovery.