സാമ്പത്തിക ശാസത്രരംഗത്തെ പ്രധാന ഗവേഷണ കേന്ദ്രമായ ഗുലാത്തി ഇന്‍സ്റ്റിറ്റൂട്ട് ഒാഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സഷനില്‍ നടന്ന ക്രമക്കേടുകള്‍ എണ്ണിപറഞ്ഞ് കംപ്ട്രോളര്‍ ആന്‍ഡ് ഒാഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയര്‍മാനായ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി സമിതി ഗവര്‍ണരെ സമീപിച്ചു. ഏപ്രില്‍ 2015 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള ഓഡിറ്റാണ് പുറത്തു വന്നിരിക്കുന്നത്. കുസാറ്റിന് കീഴിലെ അംഗീകൃതസ്ഥാപനമാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്.
സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ യുജിസിയുടെ ഏഴാം വേതന കമ്മിഷന്‍ പ്രഖ്യാപനം മുന്‍നിര്‍ത്തി 85.49 ലക്ഷം രൂപ അധ്യാപകര്‍ക്ക് ശമ്പളക്കുടിശ്ശികയായി നല്‍കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രമവിരുദ്ധമായി 33.62 ലക്ഷം രൂപ ഡിഎ കുടിശികയും അനുവദിച്ചു. ഗസ്റ്റ് ഹൗസ് പണിയാന്‍ അനുവദിച്ച് 33 ലക്ഷം അക്കാദമിക്ക് പരിപാടിക്ക് ചെലവഴിച്ചതും ഒാഡിറ്റ് വിമര്‍ശിച്ചിട്ടുണ്ട്. ഡയറക്ടര്‍ക്ക് ഐ ഫോണ്‍വാങ്ങന്‍ 73048 രൂപ ചെലവാക്കിയതും എടുത്തുപറഞ്ഞിട്ടുണ്ട്.
സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെയും പണം ചെലവഴിക്കാം എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാദം. ഇത് സിഎജി അംഗീകരിച്ചിട്ടില്ല. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന ഒാഡിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചതിനാലാണ് ഗവര്‍ണരെയും മുഖ്യമന്ത്രിയെയും നേരിട്ട് സമീപിച്ചതെന്നാണ് സേവ് യൂണിവേഴ്സിറ്റി സമിതി പറയുന്നത്.