2025-26 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ 210 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാൻസ്. കേരളത്തിൽ നിന്നുള്ള 30 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി. രാജ്യവ്യാപകമായ സ്കോളർഷിപ്പ് വിതരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ ചടങ്ങിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ സ്കോളർഷിപ്പ് സ്വീകരിച്ചു. ഒൻപത് പതിപ്പുകളിലായി മുത്തൂറ്റ് ഫിനാൻസ് 394 വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി. ആകെ 4.62 കോടി രൂപ ചിലവഴിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ അധ്യക്ഷനായി. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം.ജോർജ് സ്കോഷർഷിപ്പ് വിതരണം ചെയ്തു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ, ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ.ജോർജ് , എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ENGLISH SUMMARY:

Muthoot Finance is providing support to 210 students through higher education scholarships for the 2025-26 academic year, with 30 students from Kerala receiving this aid. This initiative aims to offer professional educational support to economically disadvantaged students, demonstrating a significant commitment to their future.