പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതര്‍ക്കായി4,500ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ്. ആന്‍റോ ആന്‍റണി എംപിയുടെ എംപി കെയര്‍ പദ്ധതിയുമായി സഹകരിച്ചാണ് കിറ്റ് വിതരണം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും പ്രളയബാധിതരായ കുടുംബങ്ങള്‍ക്കാണ് ആയിരം രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റ് വിതരണം ചെയ്തത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളും ജനപ്രതിനിധികളും കിറ്റ് ഏറ്റുവാങ്ങി. എംപി കെയറില്‍ മറ്റ് 500കിറ്റുകളും വിതരണം ചെയ്തു. ആന്‍റോ ആന്‍റണി എംപി വിതരണം ഉദ്ഘാടനം ചെയ്തു. ആറന്‍മുള എംഎല്‍എ അബിന്‍വര്‍ക്കി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ തുടങ്ങിയവരും പങ്കെടുത്തു.