തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ടര വയസുകാരി മരിച്ചത് കടുത്ത ന്യുമോണിയ ബാധിച്ചിട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആര്യനാട് സ്വദേശി സിദ്ദിഖിന്‍റെ മകള്‍ ഐഷ ഫാത്തിമയെ ശ്വാസ തടസത്തെ തുടര്‍ന്നാണ്  കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കാട്ടാക്കടയിലെ മമ്മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തതിന്  പിന്നാലെ ഐഷ തളര്‍ന്നുവെന്നും മരണം സംഭവിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. കുത്തിവയ്പ്പില്‍ പിഴവുണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം ഐഷയുടെ മരണകാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായി പറയാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ENGLISH SUMMARY:

The preliminary autopsy report of 2.5-year-old Aisha Fatima, who died at a private hospital in Kattakada, Thiruvananthapuram, indicates that severe pneumonia was the cause of death. Aisha, daughter of Siddique from Aryanad, was admitted to Mammal Hospital following respiratory distress and passed away shortly after receiving an injection. While the family alleged medical negligence and claimed the injection led to her sudden collapse, the initial medical findings point toward a serious lung infection. However, doctors have stated that a final conclusion can only be reached after detailed chemical analysis and viscera test results. The local police have registered a case of unnatural death and are investigating the family's complaints against the hospital authorities.