വെള്ളത്തില്‍  വീണുള്ള അപകടങ്ങളുണ്ടാകുമ്പോള്‍ ധൈര്യപൂര്‍വം നേരിടാന്‍ മുക്കം നഗരസഭ കുട്ടികള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയാണ് 'നീന്തി വാ മക്കളെ'. കഴിഞ്ഞ ഭരണസമിതി ആരംഭിച്ച നീന്തല്‍ പരീശിലന  പദ്ധതി  പുതിയ ഭരണസമിതിയും തുടരുകയാണ്. രണ്ടായിരത്തിലേറെ കുട്ടികളാണ് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. കാണാം നീന്തല്‍കളരി ഒരുക്കിയ മുക്കം നഗരസഭയുടെ  നാട്ടുസൂത്രം.

മുക്കത്തുള്ള കുട്ടികളെ വെള്ളത്തിലിറങ്ങുന്നത്  തടയാതെ നീന്തി വാ മക്കളെ എന്നു പറഞ്ഞയക്കുകയാണ് മാതാപിതാക്കള്‍. ഇരവഴിഞ്ഞിപ്പുഴയുടെ തീരം ചേര്‍ന്നു കിടക്കുന്ന മുക്കത്തും പരിസരപ്രദേശങ്ങളിലും വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍  പതിവായതോടെയാണ് നഗരസഭ കഴിഞ്ഞ ഭരണസമിതി നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചത്. ഇതിനോടകം രണ്ടായിരത്തിലധികം കുട്ടികള്‍ പദ്ധതിയുടെ ഭാഗമായി നീന്തല്‍ പഠിച്ചു. 

വിദഗ്ദരായ പരിശീലകരാണ് നിന്തല്‍ പഠിപ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സര്‍ട്ടിഫിക്കറ്റും നല്‍കും. മൂന്നാം വയസില്‍ നീന്തല്‍ പഠിച്ച് നിരവധി പുരസ്കാരങ്ങള്‍ നേടിയ തോട്ടുമുക്കം ഗവര്‍ണ്‍മെന്‍റ് സ്കൂളിലെ രണ്ടാം ക്ലാസുകാരി റെനാ ഫാത്തിമയാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഒരോ വര്‍ഷവും 250 കുട്ടികള്‍ വീതം പദ്ധതിയിലൂടെ നീന്തല്‍ പഠിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും പിന്തുണയാണ് പദ്ധതിയെ വിജയത്തിലേക്ക് എത്തിച്ചത്  നീന്തില്‍ പഠനത്തിനപ്പുറം കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുകയും ചെയ്യുന്ന സൂത്രമായി മാറിയിരിക്കുകയാണ് നീന്തീ വാ മക്കളെ എന്ന മുക്കത്തിന്‍റെ നാട്ടുസൂത്രം 

ENGLISH SUMMARY:

Neenthi Vaa Makale is a successful swimming initiative by Mukkom Municipality aimed at teaching children water safety and swimming skills. The program has already trained over two thousand children and fosters confidence and bravery.