TAGS

കോഴിക്കോട് അത്താണിയില്‍ ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു മൂന്നുവയസുകാരി മരിച്ചു. അത്താണി സ്വദേശി സുബിന്‍റെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഡൈനിങ് ടേബിളില്‍ നിന്ന് വീണത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം . 

കഴിഞ്ഞ ബുധനാഴ്ച ആരും ശ്രദ്ധിക്കാതിരുന്ന സമയത്താണ് കുട്ടി ഡൈനിങ് ടേബിളില്‍ കയറിയത്. വീട്ടുകാര്‍ വന്നുനോക്കുമ്പോള്‍ ബോധമില്ലാത്ത നിലത്തുകിടക്കുകയായിരുന്നു കുട്ടി. ഉടന്‍ സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ വച്ച് പള്‍സ് ഇല്ല എന്ന്  അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ഐസിയുവിലേക്ക് മാറ്റിയ കുട്ടി ചികിത്സലിയിരിക്കെ ഇന്നലെയാണ് മരിച്ചത്. 

ENGLISH SUMMARY:

A three-year-old girl in Kozhikode has tragically passed away after a fall from a dining table. The child was receiving medical treatment at the Medical College Hospital after the unfortunate incident.