liquor-4

സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് മലബാർ മിസ്റ്ററി എന്നത് മാറി മിന്നൽ മാജിക്കെന്ന് നൽകിയേക്കും. ജനങ്ങൾ നിർദേശിച്ച നാൽപ്പതിനായിരത്തിലേറെ പേരുകളിൽ ഉൾപ്പെട്ടതാണ് മലബാർ മിസ്റ്ററിയും മലബാർ മിസ്റ്റും. ഹൈക്കോടതിയിൽ ഹർജിയുള്ളതിനാൽ പേര് നിയമക്കുരുക്കിലേക്ക് നയിക്കുമെന്നാണ് ബവ്കോയുടെ വിലയിരുത്തൽ.

 

ഈ സാഹചര്യത്തിലാണ് സ്വന്തം നിലയിൽ മറ്റൊരു പേര് പ്രഖ്യാപിക്കാനുള്ള തീരുമാനം. മിന്നൽ മാജിക്ക് എന്നതിന്റെ ചുരുക്കമായി എം.എം ബ്രാൻഡിയായി പുതിയ മദ്യം പുറത്തിറക്കുമെന്നാണ് വിവരം. സർപ്രൈസ് പേരിനുള്ള സാധ്യതയുമുണ്ട്. പേരും ലോഗോയും മേനോൻപാറ മലബാർ ഡിസ്റ്റിലറീസിലെ ഉദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കും.

ENGLISH SUMMARY:

The government’s newly launched brandy, earlier proposed to be named Malabar Mystery, will now likely be renamed Minnal Magic. The names Malabar Mystery and Malabar Mist were among the more than forty thousand suggestions received from the public. However, due to an existing petition in the Kerala High Court, the Kerala State Beverages Corporation (Bevco) believes that using the name could lead to legal complications.