നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. എസ്.ഐ.ആറിന് ശേഷമുള്ള പട്ടികയില്‍ ഒന്‍പതുലക്ഷം പേര്‍ ഒഴിവായതായാണ് പ്രാഥമിക കണക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടികയുമായിക്കൂടി താരതമ്യം ചെയ്താണ് ഒഴിവായവരുടെ കണക്ക് ലഭ്യമായത്.
എന്നാല്‍ മരിച്ചവര്‍, ഇരട്ടവോട്ടുള്ളവര്‍, സ്ഥിരമായി താമസം മാറിയവര്‍, വിദേശ പൗരത്വം നേടിയവര്‍, എസ്.ഐ.ആറില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ എന്നിവരാണ് പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം. കരട് പട്ടികയിലെ 36.88 ലക്ഷം പേരെ ഹിയറിങിന് വിളിച്ചിരുന്നു. അന്‍പത്തി മൂവായിരം പേര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവായി. എസ്ഐ ആര്‍ കാലത്ത് പേര് ചേര്‍ക്കാനെത്തിയ 14.5 അപേക്ഷകളിൽ ഒരു ലക്ഷത്തിലധികം നിരസിച്ചു . അരുപത്തി രണ്ടായിരത്തിലധികം പ്രവാസികളുടെ അപേക്ഷയും തള്ളിയിരുന്നു.
electoralsearch. eci. gov.In എന്ന വെബ്സൈറ്റില്‍ പരിശോധനാ സൗകര്യം ഉണ്ട്. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ജനന തീയതി, ബന്ധുവിന്‍റെ പേര്, മൊബയ്ല്‍ നമ്പര്‍ എനന്ിവ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം. ജില്ലാ കലക്ടര്‍മാര്‌ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കിയിട്ടുണ്ട്. പേര് ഉള്‍പ്പെട്ടില്ലെങ്കില്‍ കലക്ടര്‍ക്കും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്കും അപ്പീല്‍നല്‍കാം.