സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും നിരീക്ഷണം തുടരുമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 

 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം പെണ്‍കുട്ടി കണ്ണു തുറന്നിരുന്നു.വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ചു തുടങ്ങി. അവ്യക്തമായി സംസാരിക്കുകയും ചെയ്തു. മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടവും ഓക്‌സിജൻ പ്രവാഹവും മെച്ചപ്പെട്ടു. മാർച്ചിനിടെ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലുമാണു സാക്ഷിക്കു പരുക്കേറ്റത്. ഡൽഹി സർവകലാശാലയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി. 

 

സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുള്ള ഒരുവാക്ക് പോലും പറയാതിരിക്കാൻ കുടുംബം സദാപൊലീസ് നിരീക്ഷണത്തിലാണ് . ആശുപത്രിരേഖകളിൽ അജ്ഞാത എന്നാണ് പെണ്‍കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നത്. 

 

ENGLISH SUMMARY:

Malayala Manorama Online News reports on the improving health of a girl severely injured during a protest. She has begun eating and breathing without ventilator support, showing significant progress in her condition.