മലപ്പുറം ആതവനാട് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു. ലോറിയുടെ ക്ലീനര്‍ കുടുങ്ങിക്കിടക്കുകയാണ്. ഡ്രൈവര്‍ ജാഫറെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. 65 അടിയോളം ആഴത്തിലേക്കാണ് വാഹനം പതിച്ചത്. തിരൂരില്‍ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. തിരച്ചിലിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരുക്കേറ്റു. ക്വാറിയല്‍ വെള്ളമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നാണ് സൂചനകള്‍. വടം കെട്ടി ഉയർത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പ്രയോജനം കണ്ടില്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.

ENGLISH SUMMARY:

Malappuram quarry accident details are emerging after a mini lorry plunged into a flooded quarry in Athavanad. Rescue operations are underway, but a cleaner remains trapped inside the vehicle.