suhail-arrest

TOPICS COVERED

ഭർതൃമതിയായ യുവതിയുടെ ആത്മഹത്യയില്‍ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ്  അറസ്റ്റില്‍.  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്നെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഈ മാസം 14 നാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മുഹമ്മദ് സുഹൈലും യുവതിയും ജോലി ചെയ്തിരുന്നത് ഒരേ സ്കൂളിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബത്തില്‍ വലിയ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്. 

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹൈലിനെ പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. മുഹമ്മദ് സുഹൈലിനെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.  

Youth Congress Leader Detained in Woman's Suicide Case:

A Youth Congress leader has been taken into custody in connection with the suicide of a married woman. The investigation is ongoing based on a suicide note that points to the leader as the cause.