ഇസ്‌ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നോമ്പുകാലത്തിന് നാളെ തുടക്കമാവുകയാണ്. പവിത്രമായ റമസാന്‍ മാസത്തെ വരവേല്‍ക്കാനുള്ള  ഒരുക്കങ്ങളെല്ലാം പള്ളികളിലും വീടുകളിലും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി വരുന്ന മുപ്പത് നാള്‍ പ്രാര്‍ഥനയുടെ കാരുണ്യത്തിന്‍റെയും ദിനങ്ങളാണ്.

ഇന്നലെ മാസപ്പിറവി കാണത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി നാളെ മുതലാണ് കേരളത്തില്‍ റമസാന്‍ വൃതം ആരംഭിക്കുന്നത്. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുന്‍പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷച്ച് നോമ്പ് അനുഷ്ഠിക്കും. വ്രതാരംഭത്തിന് മുന്നോടിയായി ഇന്നുമുതല്‍ രാത്രി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നടക്കും.പ്രര്‍ഥനകള്‍ക്കൊപ്പം ദാനധര്‍മങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള മാസമാണിത്. 

പള്ളികഴില്‍ നോമ്പുതുറക്കും പ്രാര്‍‌ഥനയ്ക്കുമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രിയില്‍ മതപ്രഭാഷണങ്ങളും നടക്കും 

റമസാന്‍ പ്രമാണിച്ച് വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്തപ്പഴം ,പഴവര്‍ഗങ്ങള്‍ തുടങ്ങിയ നോമ്പുതുറ വിഭവങ്ങളും വിപണികളില്‍ സജീവമായി.

ENGLISH SUMMARY:

Ramadan fasting begins tomorrow for Muslims in Kerala, marking the start of a holy month of prayer and charity. Preparations are complete in mosques and homes, with devotees abstaining from food and drink from dawn until dusk.