കോഴിക്കോട് വടകരയില്‍ പണം തിരിച്ചുകിട്ടാത്തതില്‍ മനം നൊന്ത് നിക്ഷേപകന്‍ ആത്മഹത്യ ചെയ്തതത് വിവാദമാകുമ്പോള്‍ കാലിക്കറ്റ് കണ്‍സ്ട്രക്ഷന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയിലെ നിക്ഷേപകരും ആശങ്കയിലാണ്. ആറ് കോടി രൂപയിലധികം പണം ഇനിയും നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടാനുണ്ട്. എന്നാല്‍ പരാതി നല്‍കിയാന്‍ പണം തിരിച്ചുനല്‍കില്ലെന്നാണ് സൊസൈറ്റി ഭാരവാഹിയുടെ ഭീഷണി.കാലിക്കറ്റ് കണ്‍സ്ട്രക്ഷന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി അഥവാ കണ്‍വെ എന്ന പേരിലുള്ള സ്ഥാപനമാണ് സാധാരണക്കാരായ നൂറോളം പേരില്‍ നിന്ന് പണം നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയത്

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് വീട്ടമ്മമാരെയടക്കം സൊസൈറ്റി പ്രസിഡന്‍റായ ഗിരീഷ് മൊടുക്കല്ലൂര്‍ പറ്റിച്ചത്.

പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സമീപിക്കുമ്പോള്‍ മറ്റൊരവധി പറ‍ഞ്ഞൊഴിയുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ കുറച്ച് നാളായി പണം ചോദിക്കാന്‍ പോലും ഗിരീഷിനെ കിട്ടാനില്ല. വീട് ആകട്ടെ പൂട്ടികിടക്കുകയുമാണ്. ബന്ധുക്കള്‍ക്കും കാര്യമായ വിവരമില്ല.  പലര്‍ക്കും നല്‍കിയ ചെക്ക് ബൗണ്‍സ് ആയതോടെ അറസ്റ്റ് വാറന്‍ഡുമുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

 

ENGLISH SUMMARY:

Calicut Constructions Welfare Society is facing an investment scam controversy in Kerala after a depositor's suicide in Vatakara. Over six crore rupees are yet to be returned to investors, with society officials allegedly threatening those who file complaints.,