കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തില്‍ 35 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമകളുടെ പ്രാഥമിക വിലയിരുത്തല്‍. ഒന്നാം നിലയില്‍ നിന്നാണ് തീപിടിച്ചതെന്ന് തെറ്റിദ്ധരിച്ച്, അവിടെ പരിശോധന നടത്തുന്നതിനിടെ രണ്ടാം നിലയില്‍ തീ ആളിപടരുകയായിരുന്നുവെന്ന് ഉടമ ഗോവിന്ദ് കമ്മത്ത് പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം തിപിടുത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് അഗ്നിരക്ഷാസേനയും.  

കെട്ടിടത്തിന്‍റെ രണ്ടും മൂന്നും നിലകളും മേല്‍ക്കൂരയുമടക്കം കത്തിക്കരിഞ്ഞതിന്‍റെ അടുത്ത പകല്‍ തീപിടുത്തത്തിന്‍റെ കാരണമറിയാനുള്ള അന്വേഷണം തുടങ്ങികഴിഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പ്കട്റേറ്റും അഗ്നിരക്ഷാസേനയും കെഎസ്ഇബിയും പരിശോധന തുടങ്ങി. നാല് നിലകളിലുള്ള മുഴുവന്‍ തുണിത്തരങ്ങളും നശിച്ചു. അഗ്നിക്കിരയാകാത്തവ പുകയേറ്റും വെള്ളം നനഞ്ഞുമാണ് ഉപയോഗശൂന്യമായത്. 

2023ലുണ്ടായ തീപിടുത്തത്തേക്കാള്‍ മൂന്നിരട്ടി നഷ്ടം ഉണ്ടായി. അന്ന് അഗ്നിരക്ഷാസേന നിര്‍ദേശിച്ചിരുന്ന മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു.  തല്‍ക്കാലത്തേയ്ക്ക് ജീവനക്കാരെ ഇവരുടെ തന്നെ മറ്റുകടകളിലേയ്ക്ക് വിന്യസിക്കാനാണ് തീരുമാനം. 

ENGLISH SUMMARY:

Kozhikode textile fire at Jayalakshmi Silks has resulted in an estimated loss of 35 crore rupees, with the fire reportedly spreading rapidly from the second floor while initially being mistaken to have started on the first. Fire and rescue services are investigating a short circuit as the probable cause for this devastating incident.