പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ മൃതദേഹം കുളിപ്പിക്കാനോ, വിശ്വാസവിധിപ്രകാരം അന്ത്യയാത്രയ്ക്ക് ഒരുക്കാനോ ഇടമില്ലാതെ വിഷമിച്ച മട്ടാഞ്ചേരിക്കാര്‍ക്ക് ആശ്വാസമായി വനിതകളുടെ വേറിട്ട കൂട്ടായ്മ. മയ്യത്ത്  പരിപാലനം നടത്താന്‍ 15 വീട്ടമ്മമാര്‍ തുടങ്ങിയ അന്നുജൂം എന്ന കൂട്ടായ്മ ഇന്ന് മാതൃകപരമായ ഇടംനേടി കഴിഞ്ഞു. സാമൂഹികസേവനത്തിന് ആദ്യമായി മൊബൈല്‍ ആപ് പുറത്തിറക്കിയാണ് പ്രവര്‍ത്തനം.

2023 മേയ് 7നാണ് അന്നുജൂമിന്‍റെ തുടക്കം. 655 മ‍ൃതദേഹങ്ങള്‍ ഇതുവരെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരുക്കി. കുട്ടികളും പ്രായമായമായവരും അപകടത്തില്‍പ്പെട്ടവരും സ്വാഭാവികമരണവും അങ്ങിനെ മരണത്തിന്‍റെ വ്യത്യസ്തമുഖങ്ങള്‍. 

മട്ടാഞ്ചേരിയിലെ ഈ വനിതക്കൂട്ടായ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലപ്പുറത്തും കോഴിക്കോടും ഉള്‍പ്പെടെ മയ്യത്ത് പരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News highlights Annajoom, a unique women's collective in Mattancherry, Kerala, that provides essential services for preparing deceased bodies for burial. This inspiring initiative has already facilitated the funeral rites for over 655 individuals, offering solace and support to grieving families.