kerala-can

രക്താര്‍ബുദത്തെ അതിജീവിച്ച് ദേശീയ പവര്‍ലിഫ്റ്റിങ്ങിലടക്കം സ്വര്‍ണം നേടിയ കഥയാണ് കൊല്ലം മരത്തടി സ്വദേശി വേണു മാധവന് പറയാനുള്ളത്. മനക്കരുത്തും , ഇനിയും നേടാനുണ്ടെന്നുള്ള ആത്മ വിശ്വാസവുമാണ് മുന്നോട്ടു നയിക്കുന്നതെന്നു വേണു മനോരമ ന്യൂസിനോട്. കഴിഞ്ഞ കേരള കാന്‍ സീസണില്‍ രോഗത്തെ അതിജീവിക്കുന്ന വേണുവിനെയാണ് കണ്ടതെങ്കില്‍ ഇത്തവണ സ്വര്‍ണം  നേടിയ വേണുവിനെയെന്നുള്ളത് ഞങ്ങള്‍ക്കും സന്തോഷം പകരുന്നു.

2014 ലാണ് അപ്രതീക്ഷിതമായി കൊല്ലം മരത്തടി സ്വദേശി വേണു അസുഖബാധിതനായത്. ആര്‍.സി.സി യില്‍ നടത്തിയ പരിശോധനയില്‍ രക്താര്‍ബുദമാണെന്നു അറിഞ്ഞപ്പോഴും വേണു തളര്‍ന്നില്ല. ആത്മവിശ്വാസം മുറുകെ പിടിച്ച് മുന്നോട്ടു നടന്നു. മരുന്നും , കീമോയും കഴിഞ്ഞപ്പോള്‍ ആകെ ക്ഷീണിതനായി. പിന്നീട് പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ചെറിയ നടത്തവും , വേഗത്തിലുള്ള നടത്തവും കഴിഞ്ഞ് ഇഷ്ടം ഏറെയുള്ള പവര്‍ ലിഫ്റ്റിങ്ങിലേക്ക് മടങ്ങിയെത്തി. അപ്പോഴും മല്‍സരത്തിലേക്ക് മടങ്ങിയെത്താനാകുമെന്നു കരുതിയില്ല. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചാണ് നേട്ടങ്ങള്‍ വാരിക്കൂട്ടിയത്.

രോഗത്തെ എങ്ങനെ അതിജീവിക്കുമെന്നതിനു സ്വന്തം ജീവിതമാണ് ഉദാഹരണമായി മുന്നോട്ടുവെയ്ക്കുന്നത്.  നല്ലൊരു സ്പോണസറെ കിട്ടിയാല്‍ ഇതിലും വലിയ നേട്ടത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് വേണു മാധവന്‍റെ ആത്മവിശ്വാസം. രോഗത്തെ അതിജീവിക്കുമ്പോഴും  രോഗം തളര്‍ത്തിയ സാമ്പത്തിക സ്ഥിതിയാണ് ഇന്നു വേണുവിന്‍റെ ജീവിതത്തിലെ വെല്ലുവിളി

ENGLISH SUMMARY:

Malayala Manorama Online News highlights Venu Madhav, a blood cancer survivor from Kollam who achieved national powerlifting gold medals. His indomitable spirit and confidence are the driving forces behind his remarkable journey of overcoming adversity and returning to his passion.