സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികൾ കടുത്ത  ദുരിതത്തിൽ. അനിശ്ചിത കാലത്തേയ്ക്ക് ഒ പി  ചികിൽസ  മുടക്കി ഡോക്ടർമാർ സമരം തുടങ്ങി.  സർക്കാർ വഞ്ചിച്ചെന്ന് കെജിഎംസിടിഎ ആരോപിച്ചു. രാവിലെ മുതൽ മെഡിക്കൽ കോളജ് ഒ പികളിൽ വൻ തിരക്ക്. സമരമാണെന്ന് അറിയാതെ ചികിത്സ തേടിയെത്തിയവരാണെല്ലാം.  ഗുരുതരാവസ്ഥകളിലുള്ള രോഗികൾ  പിജി ഡോക്ടർമാരെ കണ്ടു മടങ്ങി. മറ്റുള്ളവർ സ്വകാര്യ  ആശുപത്രികളിലേക്ക് ക്ക് നീങ്ങി.

അധ്യാപനം ബഹിഷ്കരിച്ചതോടെ മെഡിക്കൽ  വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളപരിഷ്കരണ കുടിശ്ശികയും DA കുടിശ്ശികയും ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക,ഡോക്ടർ ക്ഷാമം പരിഹരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

19 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്. ഡോക്ടർമാരും സർക്കാരും നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ മാസങ്ങളായുള്ള ഒ പി  ബഹിഷ്കരണത്തിൽ വലയുന്നത്  പാവപ്പെട്ട രോഗികളും . 

ENGLISH SUMMARY:

Kerala medical college strike has led to severe patient suffering in government hospitals. Doctors have begun an indefinite strike disrupting OP treatment, with KGMCTA alleging government betrayal, impacting thousands of patients seeking medical care.