കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് മികച്ച കർഷകനുള്ള പുരസ്കാര ജേതാവായ കർഷകൻ ജീവനൊടുക്കി. ചെറുപുഴ സ്വദേശി അമ്പാട്ട് ഏലിയാസാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കുടിച്ച് ചികിത്സയിലായിരുന്ന ഏലിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഏലിയാസ്, സർക്കാർ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കാത്തതിൽ മാനസിക വിഷമത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. ഇതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. ഇതിനിടെയാണ് കഴിഞ്ഞദിവസം കീടനാശിനി കുടിച്ചത്. മുഖ്യമന്ത്രിയിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കർഷകനാണ് ജീവിതം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

In a tragic incident, Ambatt Elias, a state award-winning farmer from Cherupuzha, Kannur, committed suicide due to mounting financial debts. Elias, who received the Best Vegetable Farmer award from the Chief Minister, was under severe mental stress as government benefits were delayed. Family members revealed that he had leased land for cultivation but faced a crisis due to crop failure and falling market prices. He passed away on February 15, 2026, after battling for life following pesticide consumption. Despite his hard work and recognition, the lack of timely support from the authorities led to this desperate step. His death highlights the deep agricultural distress in Kerala’s hilly regions. The farming community in Kannur is in shock over the loss of their role model. Stay updated on the news regarding farmer suicides and agricultural crises in Kerala.