മുന്‍ എംഎല്‍എ പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്ന് നേരിട്ട അതിക്രമം മനോരമ ന്യൂസിനോട് തുറന്നു പറഞ്ഞ് സംവിധായിക ഡോ. ആശ ആച്ചി ജോസഫ്. നിയമസംവിധാനത്തെ അഭിമുഖീകരിച്ചപ്പോള്‍ ഞെട്ടിപ്പോയി. സ്ത്രീയുടെ അന്തസ്സിന് രണ്ടാംസ്ഥാനം മാത്രമെന്നും ആശ. വിശ്വാസമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായി. എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രധാനം അവരുടെ താല്‍പര്യമാണ്. പ്രതീക്ഷിക്കാത്ത പലരും പി.ടി.കുഞ്ഞുമുഹമ്മദിനായി ഒത്തുതീര്‍പ്പിന് വന്നെന്നും ഡോ.ആശ മനോരമ ന്യൂസ് പ്രതിനിധി എം.ദിനുപ്രകാശിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം പ്രകടമായി. മാപ്പിന് തയാറാണെന്നും ചെറിയ കാര്യമല്ലേ എന്നുമെല്ലാം പറഞ്ഞ് പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ ദൂതര്‍ ഒത്തുതീര്‍പ്പിന് വന്നുവെന്നും ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. തന്‍റെ സുരക്ഷ തന്‍റെ മാത്രം ഉത്തരവാദിത്തമാണെന്ന് ബോധ്യമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
In an exclusive interview with Manorama News, filmmaker Dr. Asha Achi Joseph opened up about the harassment she faced from former MLA and director PT Kunju Mohammed. She expressed shock at the legal system, stating that a woman's dignity often takes a back seat in such high-profile cases. Despite filing a complaint with the Chief Minister out of trust, she alleged significant lapses in the prosecution of the case. Asha revealed that several unexpected messengers approached her for a compromise, downplaying the incident as a minor matter. She criticized political parties for prioritizing their interests over justice and emphasized that she realized her safety is her responsibility alone.