പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. മാർച്ച് നാലിനാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് മുഖ്യമന്ത്രിക്ക് പോകാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്കും കെ.വി.തോമസിനും ഉൾപ്പെടെ 16 പേർക്കാണ് പോപ്പിനെ കാണാൻ ക്ഷണം കിട്ടിയത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായി മറ്റുള്ളവർ വത്തിക്കാനിലേക്ക് പോകും. കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം പോപ്പിനെ അറിയിക്കുമെന്നും കേരളത്തിനു വലിയ അഭിമാന നിമിഷമെന്നും കെ വി തോമസ് പറഞ്ഞു.
ENGLISH SUMMARY:
Chief Minister Pinarayi Vijayan will not travel to Vatican City to meet Pope Leo XIV. Although the Chief Minister was invited for an audience on March 4, he will not be able to attend due to election-related commitments, said Kerala’s Special Representative in Delhi, K. V. Thomas, in a statement to Manorama News.