അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകവിതരണം നേരത്തെ തുടങ്ങിയതിനെച്ചൊല്ലി ഭരണ–പ്രതിപക്ഷ പോര്. തുഗ്ലക് പരിഷ്കാരമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി. ഒന്‍പതാംക്ലാസിലെ കുട്ടി ജയിച്ചോ എന്നിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്തുകാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. പുസ്തകം നേരത്തെ കൊടുക്കുന്നത് വലിയ കാര്യമൊന്നുമല്ല.
ചെന്നിത്തലയുടെ എഴുത്തോല പരാമര്‍ശത്തിന് രൂക്ഷ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓണം കഴിഞ്ഞിട്ടും പാഠപുസ്തകത്തിന് വേണ്ടി കാത്തിരിക്കുന്ന ഘട്ടം ഉണ്ടാകില്ലെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിൻ്റെ പരാമർശം ഖേദകരമാണെന്നും വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് പുസ്തക വിതരണത്തില്‍ പിന്നോട്ട് പോയതെന്നും പക്ഷേ എല്ലാക്കൊല്ലവും വൈകിച്ചെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുകയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.