കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ഏറെക്കുറെ പൂര്‍ണം. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ- ടാക്സി തൊഴിലാളികൾ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നതിനാൽ പൊതുഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ഏതാനും കെഎസ്ആര്‍ടിസി  ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പമ്പ ബസുകള്‍ ഓടുന്നുണ്ട്. ജലഗതാഗതവകുപ്പ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നില്ല. 

തിരുവനന്തപുരം തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ രോഗികളെ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍സിസിയില്‍ എത്തിച്ചു. വയനാട് ബത്തേരിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. ബെംഗളൂരുവില്‍നിന്ന് വന്ന 3 കെഎസ്ആര്‍ടിസി ബസുകള്‍ കുറച്ചുനേരം തടഞ്ഞുവച്ച ശേഷം കടത്തിവിട്ടു. നെയ്യാറ്റിന്‍കര ഡിപ്പോയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തടഞ്ഞു.  ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. കൊച്ചി മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.  വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.  മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് എത്താത്തവരുടെ ഇന്നത്തെ ശമ്പളം മുടങ്ങും. ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനവും തടസപ്പെടും.

കേരളത്തിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ- ടാക്സി തൊഴിലാളികൾ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതം സ്തംഭിക്കും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കും. സർക്കാർ ജീവനക്കാരുടെ ഇടത് യൂണിയനുകൾ സമരത്തിൽ പങ്കാളികളാകും.  അതിനാൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടും. കലാലയങ്ങളും അടഞ്ഞുകിടക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കോൺഗ്രസ് അനുകൂല സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല. 

പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് എത്താത്തവരുടെ ഇന്നത്തെ ശമ്പളം സർക്കാർ പിടിക്കും. ബാങ്കിങ് മേഖലയിലെ മൂന്നു പ്രമുഖ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനവും തടസ്സപ്പെടും. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പണിമുടക്ക് കണക്കിലെടുത്ത് ഇടതുമുന്നണിയുടെ മേഖലാജാഥകൾക്ക് ഇന്ന് അവധിയാണ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ' പുതുയുഗ' യാത്രക്ക് മുടക്കമില്ല.

ENGLISH SUMMARY:

Kerala came to a standstill as various trade unions observed a 24-hour nationwide strike. Public transportation has come to a complete halt. For the sake of tourists, KSRTC will operate limited services from Ernakulam to Munnar and from Thiruvananthapuram to Pampa. Auto and taxi services were available only in the early hours but are likely to stop soon. Train services are running as usual. Metro services in Kochi remain unaffected. Educational institutions and commercial establishments remain closed. To counter the strike, the government has declared “dies non.” Employees who fail to attend work without a valid reason will lose their salary for the day. Banking operations will also be disrupted.