നാടിന്റെ വികസനസൂത്രങ്ങളെ ആദരിക്കാന്‍  മനോരമ ന്യൂസ് നാട്ടുസൂത്രം വീണ്ടുമെത്തുന്നു. മലബാര്‍ ഗ്രൂപ്പാണ് നാട്ടുസൂത്രം മൂന്നാം സീസണിലും ഞങ്ങള്‍ക്കൊപ്പം സഹകരിക്കുന്നത്. 

വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കുന്ന  ജനകീയവും നവീനവുമായ ആശങ്ങളാണ് ഇത്തവണത്തെ നാട്ടുസൂത്രത്തിന്റെ പ്രത്യേകത.  പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും നാട്ടുസൂത്രത്തില്‍ പങ്കെടുക്കാം

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്വന്തം പ്രവര്‍ത്തനങ്ങള്‍ നാട്ടുസൂത്രത്തില്‍  നിര്‍ദേശിക്കാം.കേരളം അറിയണമെന്ന്  നാട്ടുകാര്‍ കരുതുന്ന പുത്തന്‍ ഐഡിയകളും പ്രവര്‍ത്തനങ്ങളും മനോരമ ന്യൂസ് സംഘമെത്തി ചിത്രീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 15 ആശയങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കും

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്ന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.  വിജയികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം സമ്മാനം നല്‍കും വരൂ നാട്ടില്‍ നാമ്പിടുന്ന നല്ല ആശയങ്ങള്‍ അറിയാം. മാതൃകയാക്കാം. 

ENGLISH SUMMARY:

Malayala Manorama Online News brings back Naattu Soothram for its third season, celebrating and showcasing innovative development initiatives across Kerala. This season highlights popular and novel concepts implemented by individuals, institutions, and collectives, with a focus on ideas that locals believe Kerala needs to know about.