മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ 3 വിജയികളെ ഇന്നറിയാം. തദ്ദേശ കൂട്ടായ്മകള്‍ നടപ്പാക്കിയവയില്‍ നിന്ന് മികച്ച മൂന്ന് ആശയങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം സമ്മാനമായി നല്‍കും. നാട്ടുസൂത്രം ഗ്രാന്‍ഡ് ഫിനാലെ രാത്രി ഏഴിന് മനോരമ ന്യൂസില്‍ കാണാം.
ആശയംകൊണ്ട് അതിശയിപ്പിച്ചവര്‍, പുതുമകൊണ്ട് പ്രചോദിപ്പിച്ചവര്‍, കാര്യക്ഷമതകൊണ്ട് മികവ് കൊയ്തവര്‍ ഇത്തരത്തില്‍ നാട്ടുസൂത്രം ഫൈനല്‍ റൗണ്ടിലെത്തിയ 12 മികച്ച ആശയങ്ങളില്‍നിന്നാണ് അവസാന വിജയികളെ കണ്ടെത്തുന്നത്. പദ്ധതിവിവരങ്ങളും പ്രതിനിധികള്‍ നേരിട്ടെത്തി നല്‍കിയ വിശദീകരണങ്ങളും കണക്കിലെടുത്താണ് വിധിനിര്‍ണയം. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സാമൂഹ്യനീതിവകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, സിനിമാ–നാടക താരം പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവരടങ്ങുന്ന വിദഗ്ധജൂറിയാണ് വിജയികളെ നിശ്ചയിക്കുന്നത്.
സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയാകുന്ന ഫിനാലെയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പബ്ലിക് അഫയേഴ്സ് ഹെഡ് യു.വി.ജോസും പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമേ വ്യക്തികളും, സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കിയ ജനകീയവും നൂതനുവായ ആശയങ്ങളും ഇത്തവണത്തെ നാട്ടുസൂത്രത്തില്‍ .