തിരുവനന്തപുരം വഴുതക്കാട് ബൈക്ക് യാത്രികരെ ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് നടന്‍ മണിയന്‍ പിള്ള രാജുവെന്ന് സ്ഥിരീകരണം. ട്രിവാന്‍ഡ്രം ക്ലബിലെ സെക്യൂരിറ്റി ജീവനക്കാരാണ് മൊഴി നല്‍കിയത്. ക്ലബില്‍ നിന്നും റോഡിലേക്ക് കയറുമ്പോഴായിരുന്നു അപകടമുണ്ടായത്. കാര്‍ നിര്‍ത്തിയില്ലെന്നും ഓടിച്ച് പോയെന്നും സെക്യൂരിറ്റി ജീവനക്കാര്‍ മൊഴി നല്‍കി.
കാര്‍ ഓടിച്ചത് താന്‍ തന്നെയാണെന്ന് മണിയന്‍പിള്ള രാജുവും സമ്മതിച്ചു. രാവിലെ സ്റ്റേഷനില്‍ ഹാജരാകുമെന്നും ക്ലബില്‍ നിന്നും താന്‍ റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, അപകടമുണ്ടാക്കിയതെന്ന് കരുതുന്ന കാര്‍ താരത്തിന്‍റെ വീട്ടില്‍ ഇല്ല.
താരത്തിന്‍റെ KL 01 CJ 04 എന്ന റജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. രേഖകളുടെ അടിസ്ഥാനത്തില്‍ താരത്തെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണും സ്വിച്ച്ഡ് ഓഫായ നിലയില്‍ ആയിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്ന് കാറിന്‍റെ നമ്പര്‍ പ്ലേറ്റും വാഹനത്തിന്‍റെ ലോഗോയും കിട്ടിയിട്ടുണ്ട്.
ENGLISH SUMMARY:
Actor Maniyanpilla Raju has been identified as the driver involved in a hit-and-run accident at Vazhuthacaud, Thiruvananthapuram. According to eyewitness accounts from Trivandrum Club security staff, the actor’s car, registration number KL 01 CJ 04, hit two motorcyclists and sped away without stopping. The incident occurred around 10 PM last night when the car was exiting the club. Police found the car's number plate and logo at the scene, confirming the vehicle's identity. While the injured youths are undergoing treatment at a private hospital, the actor is reportedly missing, with his phone switched off. Police visited his residence but could not find him, leading to further investigation. The local community is shocked as more details emerge regarding the involvement of the veteran actor in this reckless driving incident.