AI Generated Image

AI Generated Image

TOPICS COVERED

എലിവിഷം വീണ ഗ്ലാസില്‍ വെള്ളംകുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാസര്‍കോട് രാജപുരത്ത് ആണ് സംഭവം. വിഷം ഉള്ളിൽചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന, കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53)യാണ് മരിച്ചത്. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. 

 

ഈ ഗ്ലാസിൽ വെള്ളംകുടിച്ചതാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളം കുടിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

 

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സജീവന്‍ ആണ് ഭര്‍ത്താവ്. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്. 

ENGLISH SUMMARY:

A house wife has tragically died in Kasaragod after accidentally drinking water from a glass contaminated with rat poison. The unfortunate incident occurred in Rajapuram, with the deceased identified as B.P. Shobhana (53).