neethuphonenovel-hello-keralam

ഫോണിലെ ചെറിയ സ്ക്രീനിൽ രണ്ട് വർഷംകൊണ്ട് പിറവിയെടുത്ത ഒരു നോവൽ. കുമ്പളങ്ങി സ്വദേശിയും അധ്യാപികയുമായ എൻ.വി. നീതുവാണ് പൂർണമായും മൊബൈൽ ഫോണിൽ ടൈപ് ചെയ്ത് ഓൺലൈനിൽ നോവൽ പ്രസിദ്ധീകരിച്ചത്.

 

മാനസിക സംഘർഷം കുറയ്ക്കാൻ വേണ്ടിയായിരുന്നു ആദ്യമൊക്കെ കുമ്പളങ്ങി സ്വദേശിനി എൻ.വി. നീതു  ഫോണിൽ കഥകൾ കുത്തി  കുറിച്ചു തുടങ്ങിയത്. ചെറുപ്പം മുതൽ വായിക്കാനും എഴുതാനും ഇഷ്ടപ്പെട്ടിരുന്ന നീതു അങ്ങനെ മനസ്സിൽ വന്ന ഒര കഥ എഴുതി തുടങ്ങിയതാണ് പതിയെ നോവലായി പരിണമിച്ചത്.

'ആ മരങ്ങളെല്ലാം മഴയെ ഓർത്തിരുന്നു' എന്ന നോവൽ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തിയതൊടെ വലിയ സ്വീകാര്യത ലഭിച്ചു. ഒടുവിൽ ഓൺലൈനിലെ നോവൽ 1148 പേജുള്ള പുസ്തകമായും മാറി.

 

നീ എപ്പോഴും ഫോണിൽ തന്നെയാണല്ലോ എന്ന് കഴിഞ്ഞ രണ്ട് വർഷവും ചോദിച്ചവരൊക്കെ ഇപ്പോൾ എഴുത്തുകാരിയുടെ ആരാധകരാണ്. നോവലെഴുത്ത് കാലത്ത് താൽക്കാലിക ജോലിയിലായിരുന്ന നീതു സ്ഥിര നിയമനത്തിനായുള്ള കാത്തിരിപ്പിലാണ്.

ENGLISH SUMMARY:

Malayalam novel written entirely on a mobile phone has garnered significant attention. NV Neethu, an educator from Kumbalangi, authored 'A Marangalellam Mazhaye Orthirunnu' on her phone, which has now been published as a 1148-page book.