ias

മക്കള്‍ക്ക് അവാര്‍ഡൊക്കെ കിട്ടുന്നത് കണ്ടാല്‍ അമ്മമാര്‍ക്ക് കണ്ണു നിറയുമല്ലേ? സ്വന്തം അമ്മയുടേയും സഹപ്രവര്‍ത്തകരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന് മകന് അവാര്‍ഡ് കിട്ടിയാലോ? തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഢ്യന്‍റേയും അങ്കണവാടി ജീവനക്കാരിയായ അമ്മ ഉഷാകുമാരിയുടേയും കഥയാണിത്.

 

അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് തൃശൂര്‍ ജില്ലാ കലക്ടര്‍, സ്മാര്‍ട് അങ്കണവാടികള്‍ തയാറാക്കാനുളള സര്‍ക്കാര്‍ പദ്ധതിയില്‍ ഒന്നാമതെത്തിയ തൃശൂര്‍ ജില്ലയ്ക്കുവേണ്ടി പുരസ്കാരം വാങ്ങാനാണ് നിശാഗന്ധിയിലെ ചടങ്ങിനെത്തിയത്. 

 

 മകന്‍ പുരസ്കാരം സ്വീകരിക്കുന്നത് കാണാന്‍ ഭാഗ്യം ലഭിച്ച അമ്മ  ഉഷാകുമാരിയും സദസിലുണ്ടായിരുന്നു. ഏലപ്പാറ അങ്കണവാടി ജീവനക്കാരിയാണ് കലക്ടറുടെ അമ്മ. ആ മകനെ വളര്‍ത്തി വലുതാക്കിയ അമ്മയേയും ആദരവോടെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു. പൊന്നാടയണിയിച്ചു.  100 സ്മാര്‍ട് അങ്കണവാടികള്‍ തയാറാക്കാനുളള പദ്ധതിയില്‍ 96 എണ്ണം പൂര്‍ത്തിയാക്കിയാണ് അര്‍ജുന്‍ പാണ്ഡ്യന്‍ അമ്മയ്ക്ക് മുമ്പില്‍ അവാര്‍ഡ്  നേടിയത്. 

ENGLISH SUMMARY:

Arjun Pandyan IAS, the Thrissur District Collector, was honored for his work in developing smart Anganwadis. His mother, Usha Kumari, an Anganwadi worker, was also recognized for her contributions, highlighting a touching moment of familial pride and achievement.