ഇരിങ്ങാലക്കുടയിലെ ICL ഒന്നിച്ചോണം പൊന്നോണം ആഘോഷത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കഴിഞ്ഞ വർഷം ഐസിഎൽ ഫിൻകോർപിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടിയുടെ തുടര്‍ച്ചയായാണ് ഇക്കുറിയും. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പരിപാടികളുടെ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്ന് സംഘാടക സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഐ.സി.എൽ ഫിൻകോർപ് ചെയർമാൻ അഡ്വ. കെ.ജി.അനിൽകുമാർ പറഞ്ഞു.
പുലികളി ഉള്‍പ്പെടെ കേരള തനിമയുള്ള കലാരൂപങ്ങൾ അണിനിരത്തിയുള്ള ഘോഷയാത്രയാണ് ഒരുക്കുക. ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. എം പി ജാക്സൺ ചെയർമാനായി 2000 ൽ അധികം പേർ ഉൾകൊള്ളുന്ന സംഘാടക സമിതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്.