പിഎസ്എൽവിയുടെ രണ്ടു തുടര്‍ ദൗത്യങ്ങൾ പരാജയമായത് പരിശോധിക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തലസ്ഥാനത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തി വിഎസ്എസ്സിയിലെ ശാസ്ത്രജ്‌ഞരുമായി ചര്‍ച്ചകള്‍ നടത്തിയത്. പിഎസ്എല്‍വി റോക്കറ്റ് നിര്‍മാണത്തിന്‍റെ ചുമതല വിഎസ്എസ്സിക്കാണ്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് ഡോവല്‍ എത്തി മടങ്ങിയത്. കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി അദ്ദേഹം രണ്ട് ദിവസം സമയം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുമ്ട്.
ജനുവരി 12ന് വിക്ഷേപിച്ച പിഎസ്എൽവി സി–62ഉം മേയില്‍ വിക്ഷേപിച്ചPSLV 61ഉം പരാജയപ്പെട്ടിരുന്നു. ഈ ദൗത്യങ്ങള്‍ പരാജയപ്പെട്ടതില്‍ അട്ടിമറിയില്ലെന്ന് ഡോവല്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരങ്ങള്‍. ദൗത്യങ്ങള്‍ പരാജയപ്പെട്ടതിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന് ഇന്നലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വിശദീകരിച്ചിരുന്നു. ഡോവലിന്‍റെ റിപ്പോര്‍ട്ടിന് ശേഷമാണ് ജിതേന്ദ്രസിങ് ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം.