TAGS

കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ ഒരു വയസുകാരന്‍ സുമനസുകളുടെ കനിവ് കാത്തുകഴിയുന്നു. കണ്ണൂര്‍ സ്വദേശികളായ വിപിന്‍ദാസ്–സൗമ്യ ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളാണ് ജീവനുവേണ്ടി ആശുപത്രിക്കിടക്കയില്‍ മല്ലിടുന്നത്. അടിയന്തരമായി കരള്‍ മാറ്റിവെയ്ക്കാന്‍ 50 ലക്ഷം രൂപയ്ക്ക് നെട്ടോട്ടമോടുകയാണ് കുടുംബം

മാധ്യമപ്രവര്‍ത്തകനായ വിപിന്‍ദാസിനും ഭാര്യ സൗമ്യയ്ക്കും രണ്ടാമത്തെ പ്രസവത്തിലുണ്ടായത് ഇരട്ടക്കുട്ടികള്‍. ഒന്ന് ആണ്‍‍കുഞ്ഞും മറ്റൊന്ന് പെണ്‍കുഞ്ഞും. ഇതില്‍ ആണ്‍കുട്ടിക്കാണ് കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്ന ബൈലിയറി അട്രീസിയ എന്ന ഗുരുതര രോഗം പിടിപെട്ടത്.. മാസം തികയാതെ പ്രസവിച്ച കുഞ്ഞായതിനാല്‍ ജനനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നാം മാസം മുതല്‍ തന്നെ കരളിന് കുഴപ്പം കണ്ടുതുടങ്ങി. 

എറണാകുളം അമൃത ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ് കുഞ്ഞ്. കരള്‍ ദാതാവിനെ കിട്ടിയെങ്കിലും പണമാണ് പ്രതിസന്ധി. 50 ലക്ഷം രൂപ കണ്ടെത്താന്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് സമിതി രൂപീകരിച്ചു. ലക്ഷക്കണക്കിന് രൂപ ഇതിനകം കുഞ്ഞിന്‍റെ ചികില്‍സ്ക്കായി ചിലവഴിച്ചുകഴിഞ്ഞു കുടുംബം. നിര്‍ധനരായ രക്ഷിതാക്കള്‍ക്ക് താങ്ങാനാകുന്നതിലുമപ്പുറമാണ് കരള്‍മാറ്റ ശസ്ത്രക്രിയയുടെ ചിലവ്. പിച്ചവെച്ച് തുടങ്ങേണ്ട പ്രായത്തില്‍ രോഗത്തോട് മല്ലിടുന്ന കുഞ്ഞിനെ തിരികെ ജീവതത്തിലേക്കെത്തിക്കാനുള്ള ഏക പ്രതീക്ഷ ഇനി കനിവുള്ളവരുടെ കൈത്താങ്ങാണ് 

 

ACCOUNT DETAILS

BABY OF SOUMYA CHIKILTSA SAHAYA COMMITTEE

Account No. 40697101084197

IFSC. KLGB0040697

BRANCH- KERALA GRAMIN BANK MAMBARAM BRANCH

GPAY/PHONEPE/PAYTM- 8921367915

ENGLISH SUMMARY:

A one-year-old child with complete liver failure is awaiting life-saving surgery. The family, from Kannur, is desperately trying to raise 50 lakhs rupees for an urgent liver transplant for their twin son who is suffering from biliary atresia.