ദേശീയപാത 66 ല്‍ മലപ്പുറം വെട്ടിച്ചിറയിലും ടോള്‍ പിരിവ് തുടങ്ങിയതോടെ റോഡ് മാര്‍ഗമുള്ള യാത്രയുടെ ചെലവേറി. കാസര്‍കോട്ടെ തലപ്പാടിയില്‍ നിന്ന് എറണാകുളം വരെ കാറില്‍ സഞ്ചരിക്കുന്ന ഒരാള്‍ രണ്ടുവശത്തേക്കുമായി 595 രൂപ ടോള്‍ കൊടുക്കണം. കോഴിക്കോട്ടു നിന്ന് എറണാകുളം വരെ ഒരുവശത്തേക്ക് മാത്രം 235 രൂപയാണ് ടോള്‍ .
ദേശീയപാത 66 ല്‍ 523 കിലോമീറ്ററിലാണ് പാത വികസനം.കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം വരെ. ഇതില്‍ കാസര്‍കോട് മുതല്‍ ചാവക്കാട് വരെ ടോള്‍ പിരിവ് തുടങ്ങിയത് നാലിടത്ത്.കാസര്‍കോട്ടെ കുമ്പള, കണ്ണൂരിലെ തിരുവങ്ങാട്, കോഴിക്കോട്ടെ ഒളവണ്ണ, മലപ്പുറത്തെ വെട്ടിച്ചിറ.ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ വരുന്നയാള്‍ നാലിടത്തും കൂടി ഒരു വശത്തേക്ക് 395 രൂപ ടോള്‍ കൊടുക്കണം. ഇരുവശത്തേക്കുമാണെങ്കില്‍ 595 രൂപ.ബസുകള്‍ക്ക് ഒരുവശത്തേക്ക് മാത്രം 1340 രൂപ.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്നവരും ഒരുവശത്തേക്ക് മാത്രം 235 രൂപ കൊടുക്കണം.ചാവക്കാടിനപ്പുറത്ത് പണി നടക്കുന്നതിനാല്‍ NH 66 ഒഴിവാക്കി കുറ്റിപ്പുറത്ത് നിന്ന് തൃശൂര്‍ വഴിയാണ് എറണാകുളത്തേക്ക് പോകുന്നതെങ്കില്‍ പാലിയേക്കരയിലും ടോള്‍ കൊടുക്കേണ്ടിവരും.
പണി പൂര്‍ണമായും കഴിയുന്നതോടെ കൊല്ലത്തും കോഴിക്കോടും രണ്ടിടത്തും മറ്റ് ജില്ലകളില്‍ ഓരോയിടത്തും ടോള്‍ പിരിവുണ്ടാകും. നിര്‍മാണചെലവിനനുസരിച്ച് നിരക്കും വ്യത്യാസപ്പെടും.ദൂരപരിധി ലംഘിച്ച് ടോള്‍ പിരിക്കുന്നുവെന്ന് ആരോപിക്കുന്ന കുമ്പളയിലേത്. താല്‍ക്കാലികമാണന്നും മുഴുവന്‍ നിര്‍മാണവും കഴിയുമ്പോള്‍ ടോള്‍പ്ലാസ മാറ്റി സ്ഥാപിക്കുമെന്നും ദേശീയപാത അതോറിറ്റി പറയുന്നു.