a-fathers-emotional-tribute-to-the-valsalyam-project

TOPICS COVERED

മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചവരില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവർ റിയോ. ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാർഡിൽ ഇതിന്റെ മധുരം പങ്കുവയ്ക്കലും നടന്നു. മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ പുതുജീവിതം കിട്ടിയ അനേകം കുട്ടികളിൽ ഏറ്റവും ഒടുവിലത്തെയാളാണ് റിയോയുടെ മകള്‍  റാഹേൽ.

മകളുടെ ശസ്ത്രക്രിയക്കായി പണമില്ലാതെ വിഷമിക്കുമ്പോളാണ് വാല്‍സല്യം പദ്ധതിയെക്കുറിച്ച് റിയോ അറിഞ്ഞത്. അധികം താമസമില്ലാതെതന്നെ ശസ്ത്രക്രിയ നടത്താനായി. എന്റെ കുഞ്ഞിന് പുതുജീവൻ നൽകിയ മനുഷ്യന് ദൈവം നൽകിയ പുരസ്‌കാരമാണിതെന്ന് റിയോ.