എറണാകുളം ലിസി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറായിരുന്ന സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള കെമിക്കൽസ്ആൻഡ് പ്രോട്ടീൻസ് സെയിൽസ് ആന്‍ഡ് മാർക്കറ്റിംഗ് ജനറൽ മാനേജർ, കോട്ടയം എസ് എച്ച് മെഡിക്കൽ സെൻറർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ആലൻചുവട് പുല്ലാംകളം വീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച (ജനുവരി 27) വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെൻറ് മാത്യൂസ് പള്ളിയിൽ.