കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ . കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‍‍ട്രേറ്റ് കോടതി തള്ളി. ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഷിംജിതയുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അറസ്റ്റിലായ ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്. ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയത്. 

മകൻ മരിച്ചതു വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ദീപക്കിന്റെ അമ്മ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. വിഡിയോ ചിത്രീകരിച്ചത് ഈ ഫോണിൽ നിന്നാണെന്നു സൈബർ പൊലീസ് സ്ഥിരീകരിച്ചു.  ഷിംജിതയ്ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. 

ENGLISH SUMMARY:

A local court in Kozhikode has rejected the bail plea of Shimjitha Musthafa in the Deepak suicide case. Shimjitha is accused of abetment to suicide following the circulation of an alleged sexual assault video. The incident involved Deepak, a resident of Govindapuram, Kozhikode, who died by suicide. Police confirmed that the video was recorded on Shimjitha’s mobile phone and later edited. Cyber police have verified key digital evidence linked to the case. Shimjitha remains in judicial custody at Manjeri Jail as the investigation continues.