കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യമദ്യപാനത്തില്‍ നടപടി. സ്റ്റേഷന് മുന്നിലില്‍ സ്വകാര്യ കാറിലിരുന്ന് പരസ്യമായി മദ്യപിച്ച ആറു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു . പൊലീസുകാരുടെ പരസ്യമായ മദ്യപാനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പോക്സോ പ്രതിയെന്നും കണ്ടെത്തിയിട്ടുണ്ട്.
വഴിയിരുന്നു മദ്യപിച്ചാല്‍ തല്ലിയോടിക്കുന്ന പൊലീസ് , മദ്യപിച്ച് കാറോടിച്ചാല്‍ പെറ്റിയടിക്കുന്ന പൊലീസ് . എന്നാല്‍ ഈ നിയമമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ധരിച്ച് പരസ്യമായി മദ്യപിച്ച കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരാണ് കുടുങ്ങിയത്. ഇന്നലെ പൊലീസിന് സ്റ്റേഷന് എതിര്‍വശത്ത് സ്വന്തം കാറിരുന്ന മദ്യപിച്ച ആറു പൊലീസുകാരെയുമാണ് സസ്പെന്‍റ് ചെയ്തത്. ഗ്രേഡ് എഎസ്ഐ ബിനു സിവില്‍ പൊലീസ് ഓഫീസര്‍മരാായ അരുണ്‍, രതീഷ് , മനോജ് ,, അഖില്‍രാജ്, അരുണ്‍ എന്നിവര്‍ക്കെതിരായൊണ് നടപടി. ഇവരില്‍ രണ്ടു പേര്‍ മദ്യപിച്ചിരുന്നില്ലെങ്കിലും പരസ്യമദ്യപാനത്തില്‍ ഒപ്പമിരുന്നതിന് നടപടിയെടുക്കുകയായിരുന്നു. ആര്‍ക്കും മനസിലാകാതിരിക്കാന്‍ സിവില്‍ ഡ്രസിലായിരുന്നു മദ്യപാനം. എന്നാല്‍ ഇന്നലെ രാവിലെ സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ പോക്സസോ കേസ് പ്രതിയാണ് പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ച് പൊലീസ് കമ്മീഷ്ണര്‍ രാവിലെയോടെ ആറു പേലെയും സസ്പെന്‍റ് ചെയ്തു.