എത്ര ചെറിയ നിയമലംഘനമാണെങ്കിലും വര്‍ഷം അഞ്ച് ചലാന്‍ വന്നാല്‍ ലൈസന്‍സ് പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്.നാഗരാജു മനോരമന്യൂസിനോട്. ചലാന്‍ വന്ന് 45 ദിവസത്തിനകം അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും . ജനുവരി ഒന്ന് മുതലുള്ള ചലാനുകള്‍ക്കായിരിക്കും പുതിയ ചട്ടങ്ങള്‍ ബാധകമാവുക. അതിന് മുന്‍പുള്ള ചലാനുകള്‍ അടച്ചില്ലെങ്കില്‍ വണ്ടി കസ്റ്റഡിയില്‍ എടുക്കില്ല. പക്ഷെ പരിവാഹന്‍ സര്‍വ്വീസുകളൊന്നും ലഭ്യമാകില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന കേന്ദ്ര ചട്ടഭേദഗതി സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മനോരമന്യൂസുമായി പങ്കുവച്ചു.
കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ലൈസൻസ് മൂന്നു മാസം വരെ സസ്പെൻഡ് ചെയ്യാൻ സാധിക്കും. മുൻ വർഷങ്ങളിലെ കുറ്റങ്ങൾ ഈ നടപടിയിൽ പരിഗണിക്കില്ല. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ആർ.ടി.ഒ-ക്കാണ് അധികാരം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് വാഹന ഉടമയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകും. ഉടമയുടെ വാദം കേൾക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ, 45 ദിവസത്തിനുള്ളിൽ അത് ഓൺലൈൻ പോർട്ടൽ വഴി ചോദ്യം ചെയ്യാനും വാഹന ഉടമക്കാവും.
ആര് വാഹനം ഓടിച്ചാലും കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്ത്വം വാഹന ഉടമക്കാണ്. അനധികൃത പാർക്കിങ്, വാഹന മോഷണം, അമിതവേഗത, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള വാഹനം ഓടിക്കൽ, സിഗ്നൽ തെറ്റിക്കൽ, പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ എന്നിങ്ങനെ 24 നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചിൽ കൂടുതൽ തവണ തെറ്റ് ചെയ്താൽ നടപടി ഉണ്ടാകും. ശ്രദ്ധയോടെ വാഹനം ഓടിച്ചാൽ ലൈസൻസ് നഷ്ടപ്പെടാതെ സംരക്ഷിക്കാം. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് നിയമ ഭേദഗതി