അതിവേഗ റെയില്‍പാത അതിവേഗമെത്തിക്കുമെന്ന് ഇ.ശ്രീധരന്‍. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ അടുത്തമാസം രണ്ടിന് ഓഫിസ് തുറക്കും. ഈ പദ്ധതിക്കായി അധികം ഭൂമി ഏറ്റെടുക്കേണ്ടതില്ല. എഴുപത് ശതമാനവും ഉയരപ്പാതയാണ്. 20% ടണലായിരിക്കും. രണ്ടര മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കോഴികോടും മൂന്നേകാല്‍ മണിക്കൂറുകൊണ്ട് കണ്ണൂരുമെത്താം. അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും. ഒരുലക്ഷംകോടി രൂപ ചെലവു വരുമെന്നും ഇ.ശ്രീധരന്‍ മലപ്പുറത്ത് പറഞ്ഞു.
എട്ടു കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാമെന്നും 200 കിലോമീറ്റര്‍ ആയിരിക്കും വേഗം. 20–25 കിലോമീറ്റര്‍ പരിധിയില്‍ 22 സ്്റ്റേഷനുകള്‍ ഉണ്ടാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും . നാലുവര്‍ഷത്തിനകം പദ്ധതി തീര്‍ക്കാനാവുമെന്നും മലപ്പുറം, കൊട്ടാരക്കര പോലെ റയില്‍ ഇല്ലാത്തിടത്തും എത്താമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
സ്റ്റേഷനുകള്‍: TVM സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, (ബൈപ്പാസ് -പാലാരിവട്ടം), ആലുവ, നെടുമ്പാശേരി, തൃശൂർ , കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ.