തൃശൂര്‍ നടത്തറയില്‍ വൃക്കരോഗിയായ യുവാവ് സന്‍മനസുള്ള പ്രേക്ഷകരുടെ സഹായം തേടുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ധനസഹായ സമാഹരണം തുടരുകയാണ്.
മുപ്പത്തിമൂന്ന് വയസുണ്ട് വിനുവിന്. ആറു വര്‍ഷമായി വൃക്കരോഗിയാണ്. ഇലക്ട്രിഷ്യനായിരുന്നു. കുടുംബം പോറ്റാന്‍ നന്നായി അധ്വാനിക്കുമായിരുന്ന യുവാവ്. നിര്‍ഭാഗ്യവശാല്‍ വൃക്കരോഗം പിടിപ്പെട്ടു. ഒരു വര്‍ഷമായി ഡയാലിസിസ്. അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. പണമില്ലാതെ വലഞ്ഞപ്പോള്‍ നാട്ടുകാര്‍ ഒന്നിച്ചിറങ്ങി അഞ്ചു ലക്ഷം രൂപയോളം സമാഹരിച്ചു. വിനുവിനോടുള്ള ഇഷ്ടമാണ് നാട്ടുകാര്‍ ഐക്യത്തോടെ ഇറങ്ങാന്‍ കാരണം. വിനു തേടുകയാണ് മനോരമ ന്യൂസ് പ്രേക്ഷകരുടെ സഹായം.
നടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ജോസിന്‍റെ നേതൃത്തില്‍ സഹായ കമ്മിറ്റി രൂപികരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി രണ്ടാംവാരം അഡ്മിറ്റാകണം. സന്‍മനസുള്ളവര്‍ കനിഞ്ഞാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാം.