മന്ത്രി സജി ചെറിയാന് മറുപടിയുമായി കാന്തപുരം. മുസ്ലീമിനെ നിര്‍ത്തിയാല്‍ ജയിക്കാമെന്ന ബോധത്തിലായിരിക്കും മലപ്പുറത്തും കാസര്‍കോടും മുസ്ലീം സമുദായത്തിലുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടാകുക. അല്ലാതെ മലപ്പുറത്തുകാര്‍ മുസ്ലീം അല്ലാത്തവര്‍ക്ക് വോട്ടുചെയ്യില്ലെന്ന് ആരും തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്ത് വര്‍ഗീയ വിത്ത് വിതയ്ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ശ്രമിച്ചാല്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനും എല്ലാവര്‍ക്കും അധികാരമുണ്ട്. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുണ്ടെങ്കില്‍ പിന്നിലെ ലക്ഷ്യം വോട്ടായിരിക്കും.ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ നടത്തുന്ന വാദപ്രതിവാദത്തില്‍ പക്ഷം ചേരാനില്ലെന്നും കാന്തപുരം മനോരമ ന്യൂസിനോട് പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയും മുസ്ലീം ലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയതായി അറിയില്ലെന്ന് കാന്തപുരം. അങ്ങനെ പറയാനുള്ള തെളിവുകളൊന്നും കാണുന്നില്ല.ഒരു മണ്ഡലത്തില്‍ പത്തുപേരുപോലുമില്ലാത്ത സംഘടനയാണ് ജമാ അത്തെ ഇസ്ലാമി.സമസ്തയുടെ പ്രവര്‍ത്തനം ശക്തിപ്പെടുമ്പോള്‍ മറ്റുള്ളവര്‍ ഒപ്പം ചേരുന്നത് സ്വാഭാവികമാണന്നായിരുന്നു മുസ്ലീംലീഗുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാന്തപുരത്തിന്റ മറുപടി.
നിയമസഭ തിരഞ്ഞെടുപ്പിലെടുക്കേണ്ട നിലപാട് പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കാന്തപുരം. എല്ലാക്കാലത്തും ഒരു മുന്നണിയെയാണ് പിന്തുണച്ചതെന്ന പ്രചാരണം തെറ്റാണ്. എസ് എന്‍ ഡി പി - എന്‍ എസ് എസ് െഎക്യം രാഷ്ട്രീയ െഎക്യമാണ്. സുന്നി െഎക്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നില്ല. ചര്‍ച്ച തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും തുടങ്ങാമല്ലോയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.