shafi-warrant

File photo

TOPICS COVERED

ഷാഫി പറമ്പില്‍ എ.പിക്കെതിരെ അറസ്റ്റ് വാറന്‍റ്. ദേശീയപാത ഉപരോധിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഷാഫി കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറന്റ് പുറപ്പെടുവിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

ENGLISH SUMMARY:

Shafi Parambil faces arrest warrant in National Highway Blockade case. The warrant was issued by a Palakkad court due to his non-appearance regarding a protest against the vandalism of Rahul Gandhi's MP office.